കാത്തിരിപ്പിന് വിരാമമിട്ട് അമൽ നീരദ് – മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം എത്തുന്നു. അടുത്ത വർഷം ഫെബ്രുവരി 24 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ബിഗ് ബി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ സ്റ്റൈലിഷ് ഫിലിം മേക്കിംഗ് എന്നത് മലയാളികൾക്ക് പരിചയപ്പെടുത്തിയ സംവിധായകനാണ് അമൽ നീരദ്. 2007 ലായിരുന്നു മമ്മൂട്ടിയെ തന്നെ നായകനാക്കി കൊണ്ട് ബിഗ് ബി ഒരുക്കിയത്. ഇപ്പോൾ തന്നെ ബിഗ് ബിയുടെ രണ്ടാം പതിപ്പ് ബിലാൽ എന്ന പേരിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഫഹദ് ഫാസില്‍ നായകനാകുന്ന ‘മലയൻകുഞ്ഞ്’ ട്രെയിലര്‍ നാളെയെത്തും
അമൽ നീരദ്- മമ്മൂട്ടി കൂട്ടുക്കെട്ട് വീണ്ടും എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷ ഇരട്ടിയാണ്. മമ്മൂട്ടിക്കൊപ്പം തബു, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഇതിനിടെ മികച്ച പ്രേക്ഷക പ്രശംസകൾ നേടിയ അൻവർ, ബാച്ചിലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം, സിഐഎ, വരത്തൻ തുടങ്ങിയ ചിത്രങ്ങളും അമൽ നീരദ് ഒരുക്കിയിരുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ് തന്നെയായിരിക്കും ഭീഷ്മ പർവ്വം നിർമ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക