ലുധിയാന : വ്യാഴാഴ്ച ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലുധിയാന കോടതിയുടെ രണ്ടാം നിലയിലെ ശുചിമുറിയിലാണ് സ്ഫോടനം നടന്നത്.
സ്ഫോടനശബ്ദം കേട്ടതോടെ കോടതിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടി. ആറ് നിലകളുള്ള കെട്ടിടത്തിൽ നിന്ന് പുക പുറത്തേക്ക് വരുന്നതായി സ്ഥലത്തു നിന്നുള്ള വീഡിയോയിൽ കാണാം.
സംഭവം അറിഞ്ഞയുടൻ പോലീസ് സംഘം സ്ഥലത്തെത്തി. സ്ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക