ഗുജറാത്തിലെ രാസവസ്തു നിർമാണ ശാലയിൽ സ്ഫോടനത്തിൽ നാല് മരണം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. 8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. വലിയ ശബ്ദവും പുകയും ഉയരുകയായിരുന്നു. ഏതാണ്ട് മൂന്ന് കിലോമീറ്റർ അകലെയുള്ള വീടുകളുടെ ജനൽച്ചില്ലുകൾ പോലും തകരുന്നത്ര ഉഗ്രശേഷിയുള്ള സ്ഫോടനമായിരുന്നു നടന്നത്.
തുടർന്ന് ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയിൽ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. പരിക്കേറ്റവരുടെ എണ്ണം വർധിക്കാനിടയുണ്ടെന്ന് പൊലീസ് പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക