സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. കോവിഡ് കേസുകൾക്ക് പിന്നാലെ ഒമിക്രോൺ ഭീഷണികൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുവാൻ സർക്കാർ തീരുമാനിച്ചത്. രാത്രി 11 മണിമുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ ഏർപ്പെടുത്തുന്നത്. എന്നാൽ , സംസ്ഥാനത്ത് ഇതുവരെ ഒമിക്രോൺ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ സ്വീകരിക്കൽ എന്ന നിലക്കാണ് കർഫ്യൂ ഏർപ്പെടുത്തുന്നത്.
കാത്തിരിപ്പിനു വിരാമം, അമൽ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വം ഫെബ്രുവരി 24ന് എത്തും
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം അഞ്ച് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേർക്കും കോഴിക്കോട് സ്വദേശിയായ ഒരാൾക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക