ദില്ലി: ഉത്തരാഖണ്ഡ് കോൺഗ്രസിലെ പ്രതിസന്ധിക്ക് താൽക്കാലികാശ്വാസം. തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഹരീഷ് റാവത്തിന് നല്കി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് പാർട്ടി തീരുമാനിക്കുമെന്നും റാവത്ത് പറഞ്ഞു.
രാഹുൽ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയിലാണ് സമവായമുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതിഷേധം പരസ്യമാക്കി ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തത്.
ഇതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചത്. പാര്‍ട്ടി തന്നെ അവഗണിച്ചെന്നായിരുന്നു ഹരീഷ് റാവത്ത് തുറന്നടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക