റെയിൽവേ പാലത്തിൽ ഉണ്ടായ വിള്ളലിൽ അവതാളത്തിലായി ട്രെയിൻ സർവീസുകൾ. തമിഴ്നാട് വെല്ലൂരിലെ കടപ്പടിയ്ക്ക് സമീപമാണ് സംഭവം. റെയിൽവേ പാലത്തിൽ വിള്ളലുകൾ കണ്ടതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. അറകോണം-കാട്പാടി സെക്ഷനിലെ മുകുന്ദരായപുരം-തിരുവാളം സ്റ്റേഷനുകള്‍ക്കിടയിലെ പൊന്നയാറിന് കുറുകെയുള്ള പാലത്തിലാണ് വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത്. ഏതാണ്ട് 143 വർഷം പഴക്കമുള്ള റെയിൽവേ പാലമാണിത്. ഗുരുതരമായ വിള്ളലാണ് ഇവിടെ പാലത്തിൽ ഉണ്ടായിരിക്കുന്നത്.
മുംബൈയിൽ അടച്ചിട്ടതോ തുറസ്സായ സ്ഥലങ്ങളിലോ പുതുവത്സര ആഘോഷങ്ങൾ അനുവദനീയമല്ല
സമീപത്ത് അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ചെന്നൈയില്‍നിന്ന് കോയമ്പത്തൂര്‍, ബംഗളൂരു, മംഗലാപുരം, തിരുവനന്തപുരം തുടങ്ങിയ ഭാഗങ്ങളിലേക്കും തിരിച്ചുമായി 23 സർവീസുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ഇന്നും 22 സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക