തന്റെ മകന്റെ ജനനത്തെക്കുറിച്ച് ഉയര്‍ന്നുവന്ന ഊഹാപോഹങ്ങളെ ക്കുറിച്ചും വിവാദങ്ങളോടും പ്രതികരിച്ച് ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി.യുമായ നുസ്രത്ത് ജഹാന്.
മുമ്പ് വിദേശത്തുവെച്ച് വിവാഹിതയാകുകയും പിന്നീട് ആ ബന്ധം പിരിയുകയും ചെയ്ത നുസ്രത്തിന്റെ കുഞ്ഞിന്റെ അച്ഛനാരാണ് എന്നതരത്തിൽ പല ഗോസിപ്പുകളും പുറത്ത് വന്നിരുന്നു. ഇതാദ്യമായി
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.
തന്റെ കുഞ്ഞിന് ഒരു അച്ഛനുണ്ടെന്നും തനിക്ക് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നതുമുതല്‍ പല തരത്തിലുള്ള കിംവദന്തികളും പ്രചരിച്ചിരുന്നു.നുസ്രത്തിനും പങ്കാളി ദേബാബിഷ് ദാസ് ഗുപ്തയ്ക്കും ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആണ്‍കുഞ്ഞ് പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക