തിരുവനന്തപുരം: ഹോണടിച്ചതിൽ പ്രകോപിതരായ മൂന്നംഗ സംഘം ഇരുചക്രവാഹന യാത്രക്കാരനെ ഇരുമ്പുകമ്പി കൊണ്ടടിച്ച് പരിക്കേൽപ്പിച്ചു.
നെടുമങ്ങാട്ട് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൂന്നംഗസംഘം റോഡിന്റെ നടുവിലൂടെ നടന്നതിനെ തുടർന്നാണ് ഇരുചക്രവാഹന യാത്രക്കാരൻ ഹോണടിച്ചത്.
തുടർന്ന് മൂന്ന് പേരും യാത്രക്കാരനെ അസഭ്യം പറയുകയും ചെയ്തു. യാത്രക്കാരൻ ഇത് ചോദ്യം ചെയ്തതോടെ മൂവരും ചേര്‍ന്ന് യാത്രക്കാരനെ ഇരുമ്പ് കമ്പികൊണ്ട് അടിച്ച് പരിക്കേല്പിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടി. കേസില്‍ ഇതുവരെ രണ്ടുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക