അബുദാബി: യുഎഇയിലെ ജോലി സ്ഥലത്തുവെച്ച് ചൂടുവെള്ളം ശരീരത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തിരൂര്‍ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടന്‍ സൈതലവി (48) ആണ് മരിച്ചത്.
അബുദാബിയിലെ പവര്‍ സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സൈതലവിക്ക് ഇക്കഴിഞ്ഞ 21-ാം തീയ്യതിയായിരുന്നു ഗുരുതരമായി പൊള്ളിലേറ്റത്.
പവര്‍ സ്റ്റേഷനിലെ വാട്ടര്‍ ഹീറ്ററിലെ തിളച്ച വെള്ളം ശരീരത്തില്‍ വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക