അനശ്വര രാജന് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം സൂപ്പര്‍ ശരണ്യ ട്രെയ്ലര് പുറത്തുവിട്ടു. അര്ജുന് അശോകന്, കുഞ്ചാക്കോ ബോബന്, ഇന്ദ്രന്‍സ് തുടങ്ങിയ താരങ്ങള്‍ ട്രെയ്ലര് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ക്യാമ്പസ് സൗഹൃദവും പ്രണയവും മറ്റ് രസകരമായ നിമിഷങ്ങളുമാണ് ട്രെയ്ലറിലുള്ളത്.
‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘സൂപ്പര്‍ ശരണ്യ’. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ഗിരീഷ് എ.ഡി ആണ്.
അനശ്വരാ രാജനും അര്ജുന് അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ വിനീത് വിശ്വം, നസ്ലന്, ബിന്ദു പണിക്കര്‍, മണികണ്ഠന് പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും, നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ക്യാമ്പസും കുടുംബവും കോര്‍ത്തിണക്കിയുള്ള ഒരു എന്റര്ടെയ്നറായിരിക്കും സൂപ്പര്‍ ശരണ്യ എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഛായാഗ്രാഹകന്‍ സജിത്ത് പുരുഷനാണ്. ആകാശ് വര്‍ഗീസ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീത സംവിധായകന് ജസ്റ്റിന് വര്‍ഗീസാണ്. ഷെബിന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബെക്കറും ഗിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക