അനശ്വര രാജൻ നായികയായി എത്തുന്ന ‘സൂപ്പര്‍ ശരണ്യ’ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. അനശ്വര രാജൻ ഉള്‍പ്പടെയുള്ള താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്തത്. ‘ശരണ്യ’ എന്ന കഥാപാത്രമായിട്ട് അനശ്വര ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അര്ജുൻ അശോകനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
ഗിരീഷ് എ ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജിത്ത് പുരുഷൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഗിരിഷ് എ ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയാകുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര്: അലക്സ്. ജസ്റ്റിന് വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
‘സൂപ്പര്‍ ശരണ്യ’യെന്ന ചിത്രത്തിന്റെ ഗാനരചന സുഹൈല്‍ കോയ. വിനീത് വിശ്വം, നസ്ലന്, ബിന്ദു പണിക്കര്‍, മണികണ്ഠന് പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക