ജക്കാര്‍ത്ത: മിന്നലിലേറ്റിട്ടും തലനാരിഴയ്ക്ക് രക്ഷ നേടിയിരിക്കുകയാണ് ഇന്തൊനേഷ്യയിലെ ജക്കാര്‍ത്ത സ്വദേശി. ജക്കാര്‍ത്തയുടെ വടക്ക് ഭാഗത്ത് ഹെവി മെഷിനറികൾ കൈകാര്യം ചെയ്യുന്ന കമ്പനിയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് മിന്നലിൽ നിന്ന് രക്ഷപ്പെട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മഴയത്ത് കുട ചൂടി തുറസ്സായ സ്ഥലത്ത് കൂടി നടക്കുകയാണ് 35–കാരനായ യുവാവ്.
കുറച്ച് നിമിഷങ്ങൾക്കകം ഇയാൾക്കരികിൽ മിന്നൽ അടിക്കുന്നു. തീപ്പൊരികൾ പാറുന്നു. ഇയാൾ നിലത്തേക്ക് വീഴുന്നതും സഹപ്രവർത്തകർ ഓടിയടുക്കുന്നതും വിഡിയോയിൽ കാണാം.
Security officer in Jakarta was struck by lightning while on duty, avoid using radio and cellular telephones when it is raining, the condition of the victim survived after 4 days of treatment. not everyone has the same chance to live. 当選確率 #Bitcoin #NFTs $BTC $ETH #ALERT pic.twitter.com/4XhW6Oh3U9
— Ritzfalih (@heritzal) December 26, 2021
ഭാഗ്യത്തിന് യുവാവിന് ജീവൻ തിരച്ചുകിട്ടിയെന്നാണ് റിപ്പോർട്ട്. എന്നാൽ കൈകളിൽ പൊള്ളലുകളുണ്ട്. മിന്നലേറ്റ ഉടൻ തന്നെ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇപ്പോൾ സുഖംപ്രാപിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക