മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനത്തിൽ ഇടിച്ചതിനെ തുടർന്ന് ബൈക്ക് യാത്രികന് പരിക്കേറ്റു. കൊയിലാണ്ടി കൊല്ലത്ത് വച്ചാണ് അപകടം ഉണ്ടായത്. വിയ്യൂർ സ്വദേശിയ്ക്കാണ് സംഭവത്തിൽ പരിക്കേറ്റത്. വിയ്യൂർ സ്വദേശിയായ രാജേഷ് എന്ന രഞ്ജുവാണ് അപകടത്തിൽ പെട്ടത്.
നിറം കറുപ്പായതിന്റെ പേരില്‍ പങ്കെടുക്കാനിരുന്ന പരിപാടിയില്‍ നിന്ന് പുറത്താക്കി: സയനോര
മന്ത്രിയുടെ വാഹനം കൊയിലാണ്ടിയിൽ നിന്നും വടകര ഭാഗത്തേയ്ക്ക് പോകുകയായിരുന്നു, ഇതിനിടെയായിരുന്നു അപകടം നടന്നത്. സംഭവത്തിൽ ബൈക്ക് യാത്രക്കാരനായ രാജേഷ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക