കോവിഡ് മഹാമാരി വീണ്ടും ലോകത്ത് പടർന്നു പിടിക്കുകയാണ്. വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഓരോന്നായി നീക്കുന്ന സാഹചര്യത്തിലാണ് കോവിഡ് വീണ്ടും വ്യാപിക്കുന്നത്. കോവിഡ് മഹാമാരിയെ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തിയതിന് യുഎസ് കോണ്‍ഗ്രസ് പ്രതിനിധിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി. കോവിഡ് 19 മിസ് ഇന്‍ഫര്‍മേഷന്‍ പോളിസിയാണ് ഇയാൾ ലംഘിച്ചത്. മാര്‍ജൊറി ടെയ്ലര് ഗ്രീനിയുടെ അക്കൗണ്ടിനാണ് ട്വിറ്റർ സ്ഥിരമായി വിലക്കേർപ്പെടുത്തിയത്.
വെള്ളരിക്ക കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം
ജോര്‍ജിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധിയാണ് ഇദ്ദേഹം. കോവിഡ് 19 പോളിസി ആവര്‍ത്തിച്ച് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കോവിഡ് വാക്സിനെ സംബന്ധിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് ഗ്രീനിയുടെ അക്കൗണ്ടിന് 2020 ഓഗസ്റ്റില്‍ താല്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക