വളരെ ക്യൂട്ടായ ഒരു വിവാഹ വീഡിയോ ആണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുകയാണ് . വധുവിന്റെ ഇലയില്‍ നിന്ന് ഭക്ഷണം കട്ടെടുക്കുന്ന വരനെ ആണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്.
വധു തൊട്ടടുത്തിരുന്ന ആരോടോ സംസാരിക്കുന്ന അവസരത്തില്‍ വരന് വധുവിന്റെ ഇലയില്‍ നിന്ന് പപ്പടം എടുത്ത് തന്റെ ഇലയില്‍ വച്ച് കഴിക്കുകയായിരുന്നു. തൊട്ടടുത്ത നിമിഷം ഇത് ശ്രദ്ധയില്‍പ്പെട്ട വധു, വരന്റെ ഇലയില്‍ നിന്ന് പപ്പടം തിരിച്ച് എടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
യാതൃചികമായി ക്യാമറാ കണ്ണുകളില്‍ പതിഞ്ഞ ദൃശ്യമായിട്ടേ കണ്ടാല്‍ തോന്നൂ. അത് എന്തായാലും ഈ മലയാളീ വധൂവരന്മാരുടെ രസകരമായ ദൃശ്യം എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 ലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. രസകരമായ കമന്റുകളും വീഡിയോയില്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക