തൃശൂർ സ്വദേശികളുടെ പൂച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. നാടൻപൂച്ചയാണെങ്കിലും കുടുംബത്തിന് ഏറെ വിലപ്പെട്ട അരുമയെ കാണാതായിരിക്കുകയാണ്. ഇതോടെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 3,000 രൂപയുടെ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് കുടുംബം.
തൃശ്ശൂർ മണ്ണുത്തിയിൽനിന്നാണ് ചിന്നു എന്ന നാടൻപൂച്ചയെ കാണാതായത്. പ്രസവിച്ച് രണ്ടു മാസമായ ചിന്നുവിനെ ശസ്ത്രക്രിയയ്ക്കായി മണ്ണുത്തിയിലെ വെറ്ററിനറി സർവകലാശാലാ കേന്ദ്രത്തിൽ എത്തിച്ചതായിരുന്നു ഉടമകളായ ദമ്പതികൾ.
ഡിസംബർ 22-ന് രാവിലെ പത്തരയ്ക്ക് എത്തിച്ച പൂച്ചയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. അന്ന് മുഴുവനും പിന്നീട് ഏതാനും ദിവസവും മണ്ണുത്തി മേഖലയിൽ ദമ്പതിമാർ പരതിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് സാമൂഹികമാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയത്.
വീട്ടുവളപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വർഷം മുമ്പ് കിട്ടിയതാണ് ചിന്നുവിനെ. രണ്ടുമാസം മുന്പ് മൂന്ന് കുഞ്ഞുങ്ങൾക്ക് ചിന്നു ജന്മം നൽകി. വീട്ടിലിപ്പോൾ 10 പൂച്ചകളുണ്ട്.
അതിനാലാണ് പ്രസവം നിർത്തുന്ന ശസ്ത്രക്രിയയ്ക്കായി മണ്ണുത്തിയിലെ ആശുപത്രിയിലെത്തിച്ചത്. വെള്ളയും തവിട്ടും ഇടകലർന്ന നിറമാണ്. കണ്ടുകിട്ടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക