മഞ്ചേരി: വിഷം കഴിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്കാര ചടങ്ങുകള്‍ക്കിടെ പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചു കൊണ്ടുവന്നു.
പാണ്ടിക്കാട് തച്ചിങ്ങനാടം സ്വദേശി പള്ളിക്കരത്തൊടി കുഞ്ഞമ്മയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടമില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വിട്ട് നല്‍കിയത്.
കഴിഞ്ഞ മാസം 29 ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന കുഞ്ഞമ്മ ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.പതിനൊന്നു മണിയോടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
വൈകിട്ട് മൂന്നു മണിയോടെ ആശുപത്രിയില്‍ നിന്ന് വിളിച്ച് മൃതദേഹം തിരിച്ചെത്തിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപെട്ടു.പിന്നാലെ പോലീസെത്തി പോസ്റ്റുമോര്‍ട്ടമില്ലാതെ സംസ്ക്കരിക്കാൻ അനുവിദിക്കില്ലെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക