നടൻ വിജിലേഷിനും ഭാര്യ സ്വാതി ഹരിദാസിനും ആൺകുഞ്ഞ് പിറന്നു. വിജിലേഷ് തന്നെയാണ് മകൻ ജനിച്ച സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകനും ഭാര്യ സ്വാതി ഹരിദാസിനും ഒപ്പമുള്ള ചിത്രങ്ങളും വിജിലേഷ് പങ്കുവച്ചു.
‘പുതിയ ലോകം പുതിയ പ്രതീക്ഷകൾ ഇനി ഞങ്ങളോടൊപ്പം ഏദനും’, എന്നാണ് വിജലേഷ് കുറിച്ചത്. നിരവധി താരങ്ങളും ആരാധകരും അടക്കമുള്ളവർ വിജിലേഷിന് ആശംസകൾ നേർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലാണ് വിജിലേഷും സ്വാതിയും വിവാഹിതരാവുന്നത്. ഫേസ്ബുക്കിലൂടെയാണ് വജിലേഷ് വധുവിനെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക