ദക്ഷിണാഫ്രിക്കയുടെ മുൻ താരം എബി ഡിവില്ല്യേഴ്സ് ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെയെത്തുന്നു എന്ന് സൂചന. ദക്ഷിണാഫ്രിക്ക, റോയൽ ചലഞ്ചേഴ്സ് ടീമുകളുടെ ഉപദേശകനായാവും താരത്തിന്റെ രണ്ടാം വരവ്.
സണ്ടേ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഇക്കാര്യം ആലോചനയിലുണ്ടെന്നും ഇപ്പോൾ ഉറപ്പ് പറയാനാവില്ലെന്നും ഡിവില്ല്യേഴ്സ് പറഞ്ഞു.
കഴിഞ്ഞ നവംബർ 19നാണ് ദക്ഷിണാഫ്രിക്കൻ സൂപ്പർ താരം എബി ഡിവില്ല്യേഴ്സ് ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചത്.
ഐപിഎൽ ഉൾപ്പെടെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് കൂടി വിരമിക്കുന്നതായി താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ആർസിബി മാനേജ്മെൻ്റ് അടക്കം തന്റെ ഫ്രാഞ്ചൈസി ടീം മാനേജ്മെൻ്റുകൾക്കും പരിശീലകർക്കും സഹതാരങ്ങൾക്കുമൊക്കെ താരം നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക