പ്രതിഷേധമാണ് അങ്ങിങ്ങായി കത്തി പടരുമ്പോഴും സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ. പദ്ധതി സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. സർവേ കല്ലുകൾ പിഴുതുമാറ്റിയാലും പദ്ധതി തടസപ്പെടുത്തുവാനാകില്ലെന്ന് സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പദ്ധതിയെ സംബന്ധിച്ചുള്ള വിശദീകരണ യോഗം ഇന്ന് ചേരും. പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് പദ്ധതിയെ കുറിച്ച് വിശദീകരിക്കുവാൻ മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി; മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ്
തിരുവനന്തപുരം – കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിർമാണം സംബന്ധിച്ച് അഭിപ്രായങ്ങൾ ചോദിക്കുവാനും പദ്ധതിയുമായി ബന്ധപ്പെട്ട് വിശദീകരിക്കുവാനുമാണ് യോഗം വിളിച്ചിരിക്കുന്നത്. എറണാകുളം ടിഡിഎം ഹാളിലാണ് യോഗം ചേരുക. മന്ത്രി പി.രാജീവാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 11 മണിക്ക് യോഗം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക