ഒമിക്രോൺ പശ്ചാത്തലത്തിൽ രഞ്ജിട്രോഫി മത്സരം മാറ്റിവച്ചിരുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനം ആശങ്കയുണ്ടാക്കുന്ന വിധത്തിൽ വ്യാപിക്കുന്ന സാഹചര്യമാണുള്ളത്. ഒമിക്രോണ്‍ സാഹചര്യത്തിൽ മാറ്റിവച്ച രഞ്ജി ട്രോഫി മത്സരം നടത്തുന്നതിന് ബിസിസിഐ ഉടന്‍ വഴി കണ്ടെത്തുമെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.
കോവിഡ് വ്യാപനത്തിൽ കുറവ് വരുന്ന സാഹചര്യത്തിൽ വളരെ വേഗത്തിൽ ആഭ്യന്തര മത്സരങ്ങൾ നടത്തുന്നതിന് നടപടികൾ സ്വീകരിക്കും. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസണ് അനിശ്ചിതമായി മാറ്റിവയ്ക്കുവാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്.
ഒമിക്രോണ്‍ സൗമ്യമാണെന്ന് സൂചിപ്പിക്കുന്നത് അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന
വിവിധ ടീം അംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രഞ്ജി ട്രോഫി മാറ്റിവച്ചതെന്നും, താരങ്ങളുടെ ആരോഗ്യമാണ് ബോര്‍ഡിനു പ്രധാനമെന്നും ഗാംഗുലി വ്യക്തമാക്കി. രഞ്ജി ട്രോഫിക്കൊപ്പം സികെ നായിഡു ട്രോഫിയും വനിതാ ടി-20 ടൂര്‍ണമെന്റും മാറ്റിവച്ചു. അടുത്തിടെ ഐ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണും നീട്ടി വയ്ക്കുന്നതിന് ദേശീയ ഫുട്ബോള്‍ ഫെഡറേഷന് തീരുമാനമെടുത്തിരുന്നു,
പ്രതികരിക്കാൻ ഇവിടെ എഴുതുക