വയനാട്ടിൽ ആനക്കൊമ്പ് കടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വയനാട് അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും വിജിലൻസ് പിടിച്ചെടുത്തു.
ആനക്കൊമ്പുമായാണ് ഇവർ മൂന്ന് പേരും പിടിയിലായത്. രണ്ട് ആനക്കൊമ്പുകള്‍ ചാക്കിലാക്കി കടത്തുകയായിരുന്നു ഇവർ. ഇത് സംബന്ധിച്ച് ഫോറസ്റ്റ് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഇപ്പോൾ റേഞ്ച് ഓഫീസറുടെ കസ്റ്റഡിയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക