മുൻപ് നിശ്ചയിച്ചതിനേക്കാൾ കുറഞ്ഞ ധനക്കമ്മി അടുത്ത സാമ്പത്തിക വർഷത്തിലേക്ക് നിശ്ചയിക്കാൻ കേന്ദ്രത്തിന്റെ തീരുമാനം. വരുന്ന ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. കേന്ദ്ര ബജറ്റിൽ സർക്കാരിന്റെ ചെലവുകൾ കുത്തനെ കുറയ്ക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായേക്കില്ല. ജിഡിപി 6.3% മുതൽ 6.5% വരെ ധനക്കമ്മിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അടുത്ത സാമ്പത്തിക വർഷത്തേക്ക് ലക്ഷ്യം വച്ചിട്ടുള്ളത്. മാത്രമല്ല, രാജ്യത്ത് ഒമിക്രോൺ സാമ്പത്തിക രംഗത്ത് വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
സാമ്പത്തിക വളർച്ചാ സാധ്യതകളെ സർക്കാർ ചെലവുകൾ കുത്തനെ കുറക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ബാധിച്ചേക്കും. ഇപ്പോൾ തന്നെ രാജ്യത്ത് കോവിഡിന് പിന്നാലെ ഒമിക്രോണും വർധിക്കുന്നത് കേന്ദ്രത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ ധനക്കമ്മി 240 ബേസിസ് പോയിൻറ് കുറച്ച് 6.8% ആക്കിയതിന് ശേഷം വരുന്ന സാമ്പത്തിക വർഷത്തിൽ ധനക്കമ്മി കുത്തനെ കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു കേന്ദ്രസർക്കാർ. കൊവിഡ് വ്യാപനം വീണ്ടുമുയർന്നാൽ ജനുവരി – മാർച്ച് പാദത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക