പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്ത സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാനിലെ രജൗലി ജില്ലയിലാണ് സംഭവം.
ആറാം ക്ലാസ് വിദ്യാർഥിനിയായ 11കാരിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച സ്കൂളിലേക്ക് പോയ കുട്ടി തിരികെ വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് കുട്ടിയുടെ അമ്മ അന്വേഷിച്ച് സ്കൂളിലെത്തി. സ്കൂളിലെ ഒരു ക്ലാസ് മുറിയിൽ നിന്ന് കരച്ചിൽ കേട്ടു. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അമ്മ വാതില്‍ ബലംപ്രയോഗിച്ച് തുറന്നപ്പോള്‍ കുട്ടിയെ അധ്യാപകൻ ഉപദ്രവിക്കുന്നതാണ് കണ്ടത്.
ഇതോടെ കുട്ടിയുടെ അമ്മയെ തള്ളിയിട്ട് അധ്യാപകൻ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിയോടി. പൊലീസില്‍ പരാതി നല്‍കിയതിനെത്തുടർന്ന് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തു.
അതേസമയം, രാജസ്ഥാനിൽ അധ്യാപകര്‍ വിദ്യാര്‍ഥികളെ ഉപദ്രവിക്കുന്ന നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടെ നാലിൽ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക