തെലുങ്ക് നടന്നെങ്കിലും കേരളത്തിലും ആരാധകരുള്ള താരമാണ് മഹേഷ് ബാബു. താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. താരം തന്നെയാണ് തനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വിവരം പങ്കുവച്ചിരിക്കുന്നത്. മുൻകരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും തനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോൾ ഹോം ഐസൊലേഷനിൽ കഴിയുകയാണെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീണ്ടും വലിയ നിക്ഷേപവുമായി റിലയന്‍സ്, ഡണ്‍സോയില്‍ റിലയന്‍സിന്റെ നിക്ഷേപം 200 മില്യണ്‍ ഡോളര്‍…!
എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു എങ്കിലും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ചെറിയ ലക്ഷണങ്ങളെ ഉള്ളു. എങ്കിലും ഡോക്ടർമാരുടെ നിർദേശ പ്രകാരം ഹോം ഐസൊലേഷനിൽ കഴിയുകയാണ്. സമ്പർക്കത്തിൽ ഉൾപ്പെട്ടവരെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയരാകുക. മാത്രമല്ല, എല്ലാവരും വാക്സിൻ വളരെ വേഗത്തിൽ തന്നെ സ്വീകരിച്ച് സുരക്ഷിതരാകണം. വാക്സിൻ എടുക്കുന്നത് രോഗലക്ഷണങ്ങളെയും ആശുപത്രി വസതിയും പരമാവധി കുറയ്ക്കുവാൻ സഹായിക്കും. മഹേഷ് ബാബു ട്വീറ്റ് ചെയ്തു. മാത്രമല്ല, താൻ ഉടൻ തന്നെ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക