രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യമാണ് റിലയൻസിന്റേത്. ബെംഗളൂരു ആസ്ഥാനമായ ഡണ്‍സോയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീടെയ്ല്‍ 200 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു. അതായത് ഏകദേശം 1,488 കോടി രൂപ. 25.8 ശതമാനം ഓഹരികളാണ് ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമായ ഡണ്‍സോയില്‍ സ്വന്തമാക്കുക. ജിയോമാര്‍ട്ടിന്റെ മര്‍ച്ചന്റ് നെറ്റ്വര്‍ക്കിനായുള്ള അവസാന ഡെലിവറി സംവിധാനങ്ങള്‍ ഇനി സുഗമമാക്കുന്നതിനായും ഡണ്‍സോ ഇടപെടും. ലൈറ്റ്ബോക്സ്, ലിഗ്ത്രോക്ക്, 3 എല്‍ ക്യാപിറ്റല്‍, ആള്‍ട്ടീരിയ ക്യാപിറ്റല്‍ എന്നിവയും നിക്ഷേപത്തിൽ പങ്കുകൊണ്ടിരുന്നു.
നിക്ഷേപത്തിലൂടെ രാജ്യത്തെ ഡണ്‍സോയുടെ പ്രവർത്തനങ്ങളെല്ലാം കൂടുതൽ ശക്തമാകും. അതിനായി ഈ നിക്ഷേപം പ്രയോജനപ്പെടുത്തും. മാത്രമല്ല, ബി ടു ബി ബിസിനസ് വികസിപ്പിക്കുന്നതിനും ഡണ്‍സോയ്ക്ക് ഇതിലൂടെ സാധ്യമാകും. രാജ്യത്തെ ഏഴ് മെട്രോ നഗരങ്ങളിലാണ് ഇപ്പോൾ ഡണ്‍സോ പ്രവർത്തിക്കുന്നത്. ഇനിയും പതിനഞ്ചോളം നഗരങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കും. അതിനായി അധിക മൂലധനം പ്രയോജനപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക