വീണ്ടും ഒരു ക്യാമ്പസ് ചിത്രം തിയേറ്ററുകളിൽ. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യ ഇന്ന് തിയേറ്ററുകളിലെത്തും. തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സൂപ്പർ ശരണ്യയ്ക്കുണ്ട്. സിനിമയുടെ കഥ എഴുതിയിരിക്കുന്നതും ഗിരീഷാണ്. തിയേറ്ററുകളിൽ വലിയ സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ നായികയായി എത്തിയ അനശ്വര രാജൻ തന്നെയാണ് സൂപ്പർ ശരണ്യയിലും പ്രധാന വേഷത്തിലെത്തുന്നത്.
പുതുവര്‍ഷത്തിൽ തിയേറ്ററുകളിലെത്തുന്ന ആദ്യ മലയാളം റിലീസ് കൂടിയാണ് സൂപ്പർ ശരണ്യ. ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. അര്ജുന് അശോകന്, മമിത ബൈജു, നസ്ലെന്, സജിന്‍ ചെറുകയില്‍, വിനീത് വിശ്വം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഷെബിന്‍ ബെക്കറിനൊപ്പം ഗിരീഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക