കോഴിക്കോട് മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
കോഴിക്കോട് മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ മൂന്നാം വർഷ വിദ്യാർഥി ആദർശ് നാരായണനാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഇടത് കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. ആദർശ് പുലർച്ചെ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയതാകാമെന്നാണ് പൊലീസ് നിഗമനം.
മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയായ ആദർശ് കഴിഞ്ഞ ദിവസമാണ് വീട്ടിൽ നിന്ന് എത്തിയതെന്നും, ഇതിനു ശേഷം വിദ്യാർഥി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സഹപാഠികൾ പറയുന്നു. സംഭവത്തിൽ അത്തോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക