പത്തനംതിട്ട: കോന്നിയില്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന് ജീവനൊടുക്കി. പത്തലുകുത്തി സ്വദേശി സോണി, ഭാര്യ റീന, മകന് റയാന് എന്നിവരാണ് മരിച്ചത്.
മരിച്ച സോണി വിഷാദരോഗത്തിന് ചികില്സയിലായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
കുട്ടികൾ ഇല്ലാതിരുന്ന ദമ്പതികൾ റയാനെ ദത്തെടുക്കുകയായിരുന്നു. സോണി വർഷങ്ങളോളം വിദേശത്തായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക