രണ്ട് തലമുറയില്‍പെട്ട ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സി.ബി.ഐയുടെ അഞ്ചാം ഭാഗം. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ക്രീനില്‍ എത്തിയ സേതുരാമയ്യര്‍ വീണ്ടുമെത്തുമ്പോള്‍ കഥാപാത്രത്തിന്റെ ലുക്ക് എങ്ങിനെയായിരിക്കുമെന്ന് ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.
ഇപ്പോഴിതാ ചിത്രത്തിലെ സേതുരാമയ്യരുടെ ‘ലീക്ക് ലൂക്ക്’ മമ്മൂട്ടി തന്നെ പുറത്തുവിട്ടിരിക്കുകയാണ്. സേതുരാമയ്യരുടെ ഐക്കോണിക്ക് ലുക്ക് ആയ കൈ പുറകില്‍ കെട്ടി നടന്നു പോകുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവിട്ടത്.
‘ഒഫിഷ്യല്‍ ലീക്ക്!’ എന്ന അടികുറിപ്പോടെയാണ് ചിത്രം മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ ചിത്രത്തിലുണ്ട്. സായ്കുമാര്, രണ്‍ജി പണിക്കര്‍ സൗബിന് ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടാവും.
ചിത്രം പങ്കുവെച്ചുകൊണ്ട് അജുവര്‍ഗീസിന്റെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മിന്നല്‍ മുരളിയിലെ ഗുരുസോമസുന്ദരത്തിന്റെ ഹിറ്റ് ഡയലോഗിനെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു അജുവിന്റെ പോസ്റ്റ്.
‘നാട്ടുകാരെ….ഓടി വരണെ, നാട്ടുകാരെ….ഓടി വരണെ, ബോക്സോഫീസ് തൂക്കിയടി നടക്കാന്‍ പോകുന്നെ’ എന്നാണ് ചിത്രത്തിന് കുറിപ്പായി അജു ഫേസ്ബുക്കില്‍ കുറിച്ചത്.
സേതുരാമയ്യരുടെ ഐക്കോണിക്ക് ലുക്ക് ആയ കൈ പുറകില്‍ കെട്ടി നടന്നു പോകുന്ന ചിത്രമാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
‘ഒഫിഷ്യല്‍ ലീക്ക്!’ എന്ന അടികുറിപ്പോടെയാണ് ചിത്രം മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടമെത്തുമ്പോള്‍ രമേഷ് പിഷാരടി, ദിലീഷ് പോത്തന്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ഇത്തവണ ചിത്രത്തിലുണ്ട്. സായ്കുമാര്, രണ്‍ജി പണിക്കര്‍ സൗബിന് ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക