അഞ്ചു സംസ്ഥാനങ്ങളില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഒഴിവാക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സഹചാര്യത്തിലാണിത് .ഇതിനുള്ള നടപടി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ചു.
പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് ചിത്രങ്ങള്‍ ഒഴിവാക്കുന്നത്. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടം നിലവില്‍ വന്നുകഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം അസം, കേരള, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായും വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോഡിയുടെ ചിത്രം ഒഴിവാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക