സഹോദരന്റെ കുഞ്ഞിനെ എടുത്ത് നില്ക്കുന്ന വിസ്മയയുടെ (Vismaya) ചിത്രമാണ് ഒരു നൊമ്പരമായ സമൂഹ മാധ്യമങ്ങളില്‍ (social media) ഇപ്പോള്‍ നിറയുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു വിസ്മയ.
വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ കുഞ്ഞായ നീൽ വി. വിക്രമിനെ എടുത്തു നിൽക്കുന്ന ചിത്രമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 2021 ജൂൺ 21ന് വിസ്മയ മരിക്കുമ്പോൾ വിജിത്തിന്റെ ഭാര്യ ഡോ. രേവതി ആറ് മാസം ഗര്‍ഭിണിയായിരുന്നു.
ഇവർക്ക് കുഞ്ഞ് പിറന്നപ്പോൾ തന്റെ സഹോദരി വിസ്മയ കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രം വരയ്ക്കാന്‍ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു. വിസ്മയയുടെ കേസിൽ തിങ്കളാഴ്ച വിചാരണ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് ചിത്രം വിജിത്തിന്റെ വീട്ടിലെത്തിയത്. വളരെ വേദനയോടെയാണ് വിസ്മയയുടെ ചിത്രം വരച്ചുതീർത്തതെന്ന് ചിത്രകാരി അജിലയും തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക