നടൻ കൈലാഷിന്റെ പിതാവും വിമുക്ത സൈനികനുമായ എ.ഇ. ഗീവർഗീസ് അന്തരിച്ചു. 73 വയസായിരുന്നു.
ഹൃദയാഘാതം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പ്രമേഹത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഒരു കാൽ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു.
മദ്രാസ് റെജിമെന്റ് സെക്കൻഡ് ബറ്റാലിയനിൽ പ്രവർത്തിച്ചിരുന്ന ഗീവർഗീസ് അവരുടെ ഫുട്ബോൾ ടീമിന്റെ കളിക്കാരനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക