ഒദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇല്ലാതെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശത്തയെക്ക് പോയത്. രാഹുൽ ഗാന്ധിയുടെ വിദേശയാത്ര എന്തിനു വേണ്ടിയാണെന്നു ഏറെ കാണുവാനാണെന്നോ ഒന്നും തന്നെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് പ്രതിപക്ഷത്തിനുള്ളിൽ തന്നെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യമാണുണ്ടായത്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യം കൂടിയായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇറ്റലിയിലേക്കാണ് പോയതെന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു.
ഒടുവിൽ തന്റെ വിദേശയാത്ര കഴിഞ്ഞ് രാഹുൽ ഗാന്ധി തിരിച്ചെത്തി. മാത്രമല്ല, രാജ്യത്ത് തിരിച്ചെത്തിയ ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തക സമിതി അംഗവുമായ പി ചിദംബരവുമായി ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക