കിടങ്ങൂര്‍: കോട്ടയം കിടങ്ങൂരിൽ 88 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയനാണ് അറസ്റ്റിലായത്.
വയോധിക വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ മക്കള്‍ വിവാഹശേഷം മാറി താമസിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. വീട്ടിൽ തനിച്ച് കഴിയുകയായിരുന്ന വയോധികയെ തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.
വയോധിക നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബലപ്രയോഗത്തില്‍ വയോധികക്ക് പരിക്ക് പറ്റി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ കിടങ്ങൂര്‍ പൊലീസ് ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്.
കിടങ്ങൂര്‍ എസ്.എച്ച്.ഒ. ബിജു കെ.ആര്., എസ്.ഐ. കുര്യന് മാത്യു, എ.എസ്.ഐ. ബിജു ചെറിയാന്, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക