രാജ്യത്ത് കോവിഡ് തരംഗം വ്യാപിക്കുന്നതിനോടൊപ്പം തന്നെ ഒമിക്രോൺ തരംഗവും ശക്തിപ്പെടുന്ന സാഹചര്യമാണുള്ളത്. ദിനംപ്രതി രോഗബാധിതരുടെ എന്നതിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ചർച്ചയ്ക്ക് വിളിച്ചിരിയ്ക്കുകയാണ് പ്രധാനമന്ത്രി. കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനയുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുടെ പ്രധാനമന്ത്രി യോഗം വിളിച്ചിരിയ്ക്കുന്നത്. ഇന്ന് വൈകീട്ട് യോഗം ചേരും.
അന്ന് ആ അഭിമുഖത്തില്‍ പറഞ്ഞതിനെ കുറിച്ച് തനിയ്ക്ക് യാതൊരു കുറ്റബോധവും ഇല്ല : ധ്യാൻ ശ്രീനിവാസൻ
ഓൺലൈൻ ആയാണ് യോഗം നടക്കുക. ദേശീയ സങ്കേതിക ഉപദേശക സമിതി വരും ദിവസങ്ങളില്‍ കോവിഡ് ഗണ്യമായി ഉയരുമെന്ന് മുന്നറിയിപ്പ് നൽകി കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഒമിക്രോൺ രോഗബാധിതരുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടാകും. രാജ്യ വ്യാപക ലോക്ക്ഡൗണിന് പകരം സംസ്ഥാന തലത്തില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രം ആലോചിക്കുന്നത്. രോഗബാധിതർ കൂടുതലുള്ള സംസ്ഥാനങ്ങളിലായിരിക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക