ഡൽഹി: ഡൽഹിയിൽ വർദ്ധിച്ചുവരുന്ന കൊവിഡ്-19 കേസുകൾക്കിടയിൽ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 1,000-ത്തിൽ നിന്ന് 24,000 ആയി ഉയർന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
2020 ഡിസംബർ 30-ന് ദേശീയ തലസ്ഥാനത്ത് 800 കണ്ടെയ്ൻമെന്റ് സോണുകളുണ്ടായിരുന്നു. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, ജനുവരി പകുതിയോടെ എണ്ണം 23,997 ആയി ഉയർന്നു.
8,383 കണ്ടെയ്ൻമെന്റ് സോണുകളുള്ള നഗരത്തിലെ 11 ജില്ലകളുടെ പട്ടികയിൽ സൗത്ത് ഡൽഹിയാണ് ഒന്നാമത്. പടിഞ്ഞാറൻ ഡൽഹിയിൽ 4,109, സെൻട്രൽ ഡൽഹിയിൽ 3,493, ന്യൂഡൽഹിയിൽ 2,354 എന്നിങ്ങനെയാണ് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളുള്ള ജില്ലകൾ.
കിഴക്കൻ ഡൽഹിയിൽ 151, നോർത്ത് ഈസ്റ്റ് ഡൽഹിയിൽ 279, നോർത്ത് വെസ്റ്റ് 547, തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ 851 എന്നിങ്ങനെയാണ് ഏറ്റവും കുറവ് കണ്ടെയ്ൻമെന്റ് സോണുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക