പുറമേരിയിൽ അമ്മയെയും കുഞ്ഞിനെയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളങ്ങര മഠത്തിൽ സുജിത്തിന്റെ ഭാര്യ രൂപ (36), മകൻ ആദി ദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് രൂപയുടെ മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് ആദി ദേവിന്റെ മൃതദേഹവും കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക