ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഫെബ്രുവരി 10 മുതല്‍ 14 വരെ നടക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. യോഗി ആദിത്യനാഥ് ഗൊരഖ്പുര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി സ്ഥിരീകരിച്ചു.
അയോധ്യയില്‍ നിന്നോ മധുരയില്‍ നിന്നോ യോഗി മത്സരിച്ചേക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ തള്ളിക്കൊണ്ടാണ് ബിജെപി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയത്. അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇത് യോഗിയുടെ കന്നിയങ്കമാണ്. നിലവില്‍ യോഗി ഉത്തര്‍ പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ്.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക