വിവാഹം കഴിഞ്ഞെങ്കിലും ലൈംഗികബന്ധത്തിന് വേണ്ടി പങ്കാളിയെ നിർബന്ധിക്കുവാൻ ആവില്ലെന്ന് കോടതി. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. മാരിറ്റൽ റേപ്പിനെപ്പറ്റിയുള്ള നിർണായക നിരീക്ഷണവുമായാണ് ഡൽഹി ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് സി ഹരിശങ്കർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ ഇങ്ങനെ ചെയ്താൽ മതി
വിവാഹത്തിൽ ലൈംഗികബന്ധം പ്രതീക്ഷിക്കപ്പെടുന്നതാണ്. എന്നാൽ, വിവാഹത്തിനുശേഷം പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം തനിക്കുണ്ടെന്ന് നിർബന്ധം പിടിക്കുവാൻ സാധിക്കില്ല. അദ്ദേഹം പറഞ്ഞു. അമിക്കസ് ക്യൂരി റബേക്ക ജോൺ ജസ്റ്റിസ് സി ഹരിശങ്കറിന്റെ പ്രസ്താവനയെ പിന്തുണച്ചു. മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കുന്നതിനായുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക