തിരുവനന്തപുരം: കൊവിഡിന്റെ വ്യാപനം കണക്കിലെടുത്ത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ പൊതുജനങ്ങള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് പ്രവേശനമില്ല.
സംസ്ഥാനതല പരിപാടി 26ന് രാവിലെ 9ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയ പതാക ഉയര്‍ത്തും. ക്ഷണിക്കപ്പെട്ട 100പേര്‍ക്ക് മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കാനാകുക.
ജില്ലകളില്‍ രാവിലെ 9ന് നടക്കുന്ന ചടങ്ങില്‍ അതതു മന്ത്രിമാര്‍ പതാക ഉയര്‍ത്തും. പരമാവധി 50 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക