അന്തരിച്ച മുന്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് യുട്യൂബ് ചാനലുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യാവിരുദ്ധ, വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിച്ചിരുന്നത്. ഇന്ത്യാ വിരുദ്ധ പ്രചരണങ്ങൾ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചതിന് രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍, രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, ഒരു ഫേസ്ബുക്ക് അക്കൗണ്ട് എന്നിവയും നിരോധിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഉത്തരാഖണ്ഡ് ഇന്ന് പുറത്തിറക്കും
പാകിസ്ഥാന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവയാണ് യുട്യൂബ് ചാനലുകള്‍. ഇത്തരത്തിലുള്ള 35 ചാനലുകളും രണ്ട് വെബ്സൈറ്റുകളും കേന്ദ്രം നിരോധിച്ചു.നിരോധിച്ച യൂട്യൂബ് അക്കൗണ്ടുകള്‍ക്ക് മൊത്തം ഒരു കോടി 20 ലക്ഷത്തിലധികം വരിക്കാരാണുള്ളത്.
ഒമിക്രോൺ വന്നുപോയവർക്ക് വീണ്ടും ബാധിക്കാം; മാസ്ക് ഉപയോഗത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുന്നറിയിപ്പ്
14 യൂട്യൂബ് ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അപ്നി ദുനിയ നെറ്റ്വര്‍ക്ക്, 13 യൂട്യൂബ് ചാനലുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന തല്‍ഹ ഫിലിംസ് നെറ്റ്വര്‍ക്ക് എന്നിവയും ഉൾപ്പെടുന്നുണ്ട്. ഇന്ത്യയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക