ബിജെപി നേതാവും ഭോപ്പാല്‍ എംപിയുമായ പ്രഗ്യാ സിംഗ് താക്കൂറിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വിവരം പ്രഗ്യാ സിംഗ് താക്കൂർ തന്നെയാണ് പങ്കുവച്ചത്. ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം പ്രഗ്യാ സിംഗ് താക്കൂർ അറിയിച്ചത്.
ആശങ്കയൊഴിയുന്നു…, രാജ്യത്ത് പ്രതിവാര കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു
കഴിഞ്ഞ രണ്ട് ദിവസത്തില്‍ താനുമായി സമ്പർക്കത്തിൽ വന്നവർ കോവിഡ് പരിശോധന നടത്തണമെന്നും നിരീക്ഷണത്തിൽ പോകണമെന്നും അവർ ആവശ്യപ്പെട്ടു.
മാത്രമല്ല, തനിയ്ക്കായി ദൈവത്തോട് പ്രാർത്ഥിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട് നേരത്തെ ഏറെ വിമർശനം നേരിടേണ്ടി വന്ന നേതാവാണ് പ്രഗ്യാ സിംഗ് താക്കൂർ.
കൊറോണ വൈറസ് ഉണ്ടാക്കുന്ന ശ്വാസകോശത്തിലെ അണുബാധ ചെറുക്കാന്‍ ഗോമൂത്രത്തിന് സാധിക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം. മാത്രമല്ല, കോവിഡിനെ തുരത്താൻ എല്ലാ ദിവസവും ഹനുമാൻ കീർത്തനം ചൊല്ലണമെന്നും പ്രഗ്യ സിംഗ് താക്കൂര്‍ നിർദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക