ഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് കുത്തനെ കുറയുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയെത്തി.
1,67,059 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 11.69 ശതമാനമാണ് ടിപിആർ. അതേസമയം കൊവിഡ് മരണ സംഖ്യ ഉയരുകയാണ്. ഇന്നലെ 1192 മരണമാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ പ്രതിവാര കണക്കുകളും ആശ്വാസകരമാണ്. മൂന്നാം തരംഗം തുടങ്ങിയ ശേഷം ആദ്യമായി പ്രതിവാര കേസുകളിലും കുറവുമണ്ടായി. കഴിഞ്ഞയാഴ്ച്ച പുതിയതായി റിപ്പോർട്ട് ചെയ്തത് 17.5 ലക്ഷം കൊവിഡ് കേസുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക