ന്യൂയോർക്ക്: മുൻ മിസ് അമേരിക്ക ചെസ്ലി ക്രിസ്റ്റ്(30) അറുപത് നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ടി വി അവതാരക, ഫാഷൻ ബ്ലോഗർ, അഭിഭാഷക എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് ചെസ്ലി ജീവനൊടുക്കിയത്.
ഞായറാഴ്ച രാവിലെ ഏഴോടെ മൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽനിന്നാണ് ചെസ്ലി ചാടിയതെന്ന് ന്യൂയോർക്ക് സിറ്റി പോലീസ് അറിയിച്ചു. മരിക്കുന്ന ദിവസം രാവിലെയും ചെസ്ലി ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.
ഈ ദിവസം ശാന്തിയും സമാദാനവും തരട്ടേ എന്ന കുറിപ്പോടെയാണ് അവർ ഇൻസ്റ്റഗ്രാമിൽ ഏറ്റവും ഒടുവിലായി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക