ഈ വർഷത്തെ വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം സ്വന്തമാക്കി കേരളത്തിന്റെ അഭിമാനം പി.ആർ ശ്രീജേഷ്. ദേശീയ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ ശ്രീജേഷിനാണ് പുരസ്കാരമെന്നത് മലയാളികളുടെയും അഭിമാനമാകുന്നു. രാജ്യാന്തര രംഗത്ത് കഴിഞ്ഞ വര്‍ഷം കൈവരിച്ച നേട്ടങ്ങളെ മുന്‍നിര്‍ത്തി പൊതുജന വോട്ടിംഗിലൂടെയാണ് ശ്രീജേഷിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്.
ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കായികതാരമാണ് ശ്രീജേഷ്. ദേശീയ വനിതാ ഹോക്കി ക്യാപ്ടനായ റാണി റാംപാലാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ കായികതാരം. രണ്ടാം സ്ഥാനത്തെത്തിയ സ്പെയിനിലെ ക്ലൈമ്പിംഗ് താരം ആല്‍ബര്‍ട്ടോ നെസ് ലോപസ് നേടിയതിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍ ശ്രീജേഷ് സ്വന്തമാക്കിയിരുന്നു. ഇറ്റലിയുടെ വുഷു താരം മിഷേല്‍ ജിയോര്ദാനോയാണ് മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക