വ്യാജ അവകാശ വാദങ്ങളാണ് യോഗി ആദിത്യനാഥ് ഉന്നയിക്കുന്നതെന്നും ഉത്തർപ്രദേശിലെ സാഹചര്യങ്ങൾ തനിയ്ക്കറിയാമെന്നും കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ട് വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശിലുള്ള ആളാണ് താൻ. കഠിനാധ്വാനം നടത്തുകയാണ് കോൺഗ്രസ് എന്നും ഉത്തർപ്രദേശിൽ ഏറെ പ്രതീക്ഷയുണ്ടെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ കരിമ്പ് കര്‍ഷകരും തൊഴിലാളികളും വലിയ പ്രതിഷേധം നടത്തുകയാണ്. ഉത്തര്‍പ്രദേശില്‍ 40 ലക്ഷത്തോളം കര്‍ഷകരാണ് കരിമ്പ് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. കരിമ്പ് ഉത്പാദനത്തില്‍ തന്നെ മുന്നില്‍ നില്ക്കുന്ന സംസ്ഥാനം കൂടിയാണ് ഉത്തർപ്രദേശ്. വില തകര്‍ച്ചയും, കിട്ടാനുള്ള ഭീമമായ കുടിശികയില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്നതും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക