തമിഴ്നാട് തദ്ദേശ തെരഞ്ഞെപ്പിനായി ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്. തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പാര്‍ട്ടിയെ സജ്ജമാക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ചുമതല രമേശ് ചെന്നിത്തലയ്ക്ക് നൽകിയിരിക്കുന്നത്.
പത്തടി നീളമുള്ള ഭീമൻ ദോശ കഴിച്ച് തീർക്കാൻ സാധിക്കുമോ ? എങ്കിൽ 71,000 രൂപ നിങ്ങൾക്ക് സ്വന്തം
രമേശ് ചെന്നിത്തല മുൻപും വിവിധ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതലകൾ വഹിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും ചുമതല ഇനി രമേശ് ചെന്നിത്തലയ്ക്കായിരിക്കും.
ഫെബ്രുവരി 19നാണ് തമിഴ്നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. 21 കോര്പറേഷന്, 138 മുനിസിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക