പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പോലെയല്ല നരേന്ദ്രമോദിയുടെ പെരുമാറ്റമെന്ന് അദ്ദേഹം പറഞ്ഞു.
താനൊരു തീരുമാനമെടുത്താൽ ഇന്നാട്ടിലെ ജനങ്ങളെല്ലാം യാതൊരു അഭിപ്രായവുമില്ലാതെ അതനുസരിയ്ക്കുമെന്ന് വിശ്വസിക്കുന്ന രാജാവിനെ പോലെയാണ് മോദി പെരുമാറുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായപ്പോൾ ഒരു വര്‍ഷത്തോളം പ്രധാനമന്ത്രി രാജ്യത്തെ കര്‍ഷകരെ തെരുവിലിരുത്തുകയാണ് ചെയ്തത്. ഒരിക്കലും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും നേരെ വാതില്‍ കൊട്ടിയടയ്ക്കുവാൻ കോൺഗ്രസ് തയ്യാറാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക