കെ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നതിനെ കുറിച്ച് ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയില്‍ പദ്ധതി ഉപേക്ഷിക്കില്ല, പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് സർക്കാർ തീരുമാനം. അദ്ദേഹം പറഞ്ഞു.
‘വേണ്ട മുൻകരുതലുകളോടെ മാത്രം ഇനി പാമ്പു പിടിത്തം’, മന്ത്രിയ്ക്ക് ഉറപ്പ് നൽകി വാവ സുരേഷ്
കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ചേര്‍ന്നതല്ല. ഇക്കാര്യം ഇ ശ്രീധരന് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരണ്‍ജിത് സിങ്ങ് ഛന്നിയെ ഇന്ന് പ്രഖ്യാപിക്കും
കെ റെയില്‍ പദ്ധതിയിൽ കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലത്തിന് അനുസരിച്ചുള്ള മാറ്റം എല്ലാ മേഖലകളിലും ഉണ്ടാകേണ്ടതുണ്ട്. അല്ലെങ്കില്‍ പിന്തള്ളപ്പെട്ട് പോകും. അദ്ദേഹം പറഞ്ഞു. കെ റെയില്‍ പദ്ധതി വേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. നാടിന്റെ വികസനത്തിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക